കേരളം

അപേക്ഷ തന്നാല്‍ നോക്കാമെന്ന് ജോസഫ്, അപേക്ഷ തരാനില്ലെന്ന് ജോസ് കെ മാണി; ജോസ് ടോമിന് രണ്ടില ഇല്ല

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തന്റെ നേതൃത്വം അംഗീകരിച്ച് അപേക്ഷ തന്നാല്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് ജോസ് കെ മാണി വിഭാഗത്തെ അറിയിച്ചതായി പിജെ ജോസഫ്. അങ്ങനെയൊരു അപേക്ഷ നല്‍കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി ചിഹ്നത്തില്‍ ചര്‍ച്ചയില്ലെന്ന് ജോസഫ് പറഞ്ഞു.

''പിജെ ജോസഫ്, വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് ഒഫ് ചെയര്‍മാന്‍ എന്ന പേരില്‍ അപേക്ഷ തരട്ടെ. അങ്ങനെയെങ്കില്‍ രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യം പരിഗണിക്കാം. ഇക്കാര്യം ഇന്നലെ തന്നെ അവരെ അറിയിച്ചിരുന്നു. രാത്രി വൈകി അങ്ങനെയൊരു അപേക്ഷ തരാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. അതോടെ ചിഹ്നത്തില്‍ ചര്‍ച്ച അവസാനിച്ചു'' ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.

ചിഹ്നം ഇല്ലാത്ത സ്ഥിതിക്ക് ജോസ് ടോം സ്വതന്തനായി മത്സരിക്കട്ടെയെന്ന് ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പിലേക്കു കടന്ന സ്ഥിതിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ പറയുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍