കേരളം

കണ്ണൂര്‍ നഗരസഭ ഭരണം ഇനി കോണ്‍ഗ്രസിന് ; സുമ ബാലകൃഷ്ണന്‍ മേയര്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 55 അംഗ കൗണ്‍സിലില്‍ 28 പേരുടെ പിന്തുണയോടെയാണ് സുമ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുന്‍മേയര്‍ ഇ പി ലതയെയാണ് സുമ പരാജയപ്പെടുത്തിയത്. ലതയ്ക്ക് 25 വോട്ട് നേടാനെ സാധിച്ചുള്ളൂ. 

കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് ഇടതുപക്ഷം ഭരണത്തില്‍ നിന്നും പുറത്താകുന്നത്. മേയറായിരുന്ന സിപിഎമ്മിലെ ഇ പി ലതയാണ് പുറത്താക്കപ്പെട്ടത്. 

കഴിഞ്ഞദിവസം കൂറുമാറിയ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന്റെ ആകെയുള്ള 26 അംഗങ്ങള്‍ മാത്രമാണ് പ്രമേയത്തെ  അനുകൂലിച്ചത്. യുഡിഎഫ് ഒന്നടങ്കം ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത