കേരളം

കൊച്ചിയിലെ റോഡുകള്‍ ശരിയാകാന്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം; പാലാരിവട്ടം പാലം പൊളിക്കേണ്ടതില്ല; മന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റോഡ് ശരിയാകാന്‍ ഒരു മാസം വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കൊച്ചിയിലെ റോഡുകള്‍ ശരിയാകാന്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. 45 റോഡുകളിലായി 85 കിലോമീറ്ററോളമാണ് തകര്‍ന്നതെന്നും മന്ത്രി പറഞ്ഞു. 

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ റോഡുകള്‍ പിഡബ്ല്യുഡി ഏറ്റെടുക്കും. ഈ റോഡുകളില്‍ ടോള്‍ പിരിവുകള്‍ നിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. 

പാലാരിവട്ടം പാലത്തിന്റെ അടിത്തറ പൊളിക്കേണ്ടതില്ല. അറ്റകുറ്റപ്പണി മുകള്‍ ഭാഗത്ത് മാത്രം മതി. നിര്‍മാണത്തിനായി 20 കോടി രൂപയോളമാണ് ചെലവ്. ഇതുസംബന്ധിച്ച് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. വൈറ്റില മേല്‍പ്പാലം നിര്‍മാണത്തില്‍ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ