കേരളം

ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കിയ മരുന്ന് മറിച്ചുവിറ്റു പണം തട്ടി; രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയതിന് രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സുമാരായ ഷമീര്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. 

രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ മരുന്ന്, മെഡിക്കല്‍ സ്‌റ്റോറില്‍ തിരികെ നല്‍കിയാണ് നഴ്‌സുമാര്‍ പണം തട്ടിയെടുത്തത്. പതിനായിരത്തോളം രൂപയുടെ മരുന്നാണ് ഇവര്‍ മറിച്ചു വിറ്റത്. 

മെഡിക്കല്‍ കൊളജ് എസ്‌ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് നഴ്‌സുമാരുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ