കേരളം

ട്രഷറികള്‍ നാളെയും തുറന്നുപ്രവര്‍ത്തിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓണക്കാലത്തെ ബില്ലുകള്‍ മാറാനും മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്കുമായി അവധി ദിനമായ ഞായറാഴ്ചയും ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍. ഞായറാഴ്ച ട്രഷറി അടച്ചാല്‍ അടുത്ത തിങ്കളാഴ്ചയേ തുറക്കൂ. ഈ ദിവസങ്ങളില്‍ ചെലവുകല്‍ ഒന്നും വരില്ല എന്നുപറയാനാവില്ല എന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. 

നിത്യനിദാന ചെലവുകള്‍ക്ക് അനുവദിക്കുന്ന തുക ഒരു കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇത് തുടരും. കരാറുകാരുടെയും മറ്റും ഒരു കോടി രൂപ വരെയുള്ള ബില്ലുകള്‍ കൊടുത്തുതീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന് കഠിനമായ സാമ്പത്തിക ഞെരുക്കമുണ്ട്. എന്നാല്‍ ആ പ്രയാസം ഓണത്തെ ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത