കേരളം

നൗഷാദ് വധം: മുഖ്യപ്രതിയായ എസ്‍ഡിപിഐ നേതാവ് ജമാല്‍ പിടിയില്‍, അറസ്റ്റിലായവരുടെ എണ്ണം ആറ് 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാല്‍ പിടിയില്‍. എസ്‍ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ ജമാല്‍. പുന്ന സ്വദേശിയാണ് ഇയാൾ. 

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ജമാലിനെ തമിഴ്‍നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പൊള്ളാച്ചി, മധുര,കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ ദിവസങ്ങളിൽ ഇയാൾ ഒളിച്ചുക്കഴിഞ്ഞു. ജമാല്‍ പിടിയിലായതോടെ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസിലെ പ്രധാന പ്രതികളിലൊരാളായ വടക്കേക്കാട് സ്വദേശി ഫെബീർ, മറ്റ് പ്രതികളായ ഫൈസൽ, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കർ, മുബീൻ എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആകെ 20 പ്രതികളാണുളളത്. 

ജൂലൈ 30നാണ് ചാവക്കാട് പുന്നയില്‍ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. രാത്രി ഒൻപത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാൾ കൊണ്ട് ഇവരെ വെട്ടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ