കേരളം

സൂക്ഷിക്കുക, 'ചിക്കന്‍ ഫ്രൈ'യിലും 'കായ വറുത്തതിലും' മായം; വലയിലായത് 146 കടക്കാര്‍, മൂന്ന് കടകള്‍ പൂട്ടിച്ചു; കര്‍ശന പരിശോധന

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശുചിത്വമില്ലാതെ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകളെയും കൂള്‍ബാറുകളെയും കുടുക്കി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. ഓണത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ വലയിലായത് 146 കടക്കാര്‍. രണ്ടാഴ്ച നീണ്ട പരിശോധനയുടെ അടിസ്ഥാനത്തില്‍ മൂന്ന് കടകള്‍ പൂട്ടിച്ചു.4.44 ലക്ഷം രൂപ പിഴയായി ഈടാക്കി.

 ജില്ലയില്‍ ആകെ 457 കടകളിലാണ് പരിശോധന നടത്തിയത്.ഇതില്‍ 31 ശതമാനത്തിലും ക്രമക്കേട് കണ്ടെത്തി.ഇവര്‍ക്കെല്ലാം പോരായ്മകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഓണക്കാലത്ത് ഹോട്ടലുകളിലും മറ്റും വൃത്തിയുളള ഭക്ഷണം ഉറപ്പാക്കാനായി ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേര്‍ന്നാണ് സംസ്ഥാന വ്യാപകമായി പരിശോധിച്ചത്. നാല് താലൂക്കുകളിലായുളള 70ഓളം കടകളില്‍ വൃത്തിഹീനമായാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് കണ്ടെത്തി.

30 ഓളം കടകളില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. കോഴിയിറച്ചി പൊരിക്കുന്നതിലും വറുത്ത കായയിലുമാണ് നിറത്തിനായി മായം ചേര്‍ക്കുന്നത്. അടുക്കളയോട് ചേര്‍ന്ന് വൃത്തിയില്ലാത്ത ടോയ്‌ലെറ്റ്, ഗുണനിലവാരമില്ലാത്ത വെളളം, വൃത്തിയില്ലാത്ത കുടിവെളള ടാങ്ക് തുടങ്ങിയവയും കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്