കേരളം

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം : ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടി ; പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടി.  ലീഗ് വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ കെ ഇസഹാക്കിനെ പദവിയില്‍ നിന്നും നീക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചു. 

ഇസഹാക്കിന് പകരം വൈസ് പ്രസിഡന്റ് ഒ എസ് ഫൈസലിന് വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയതായി ലീജ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്‍ മജീദ് പറഞ്ഞു. ഇസഹാക്കില്‍ നിന്നും വിശദീകരണം ലഭിച്ചശേഷം സംസ്ഥാനനേതൃത്വവുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പെണ്‍കുട്ടി എറണാകുളം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലീഗ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ലീഗ് നേതാവിന് ജാമ്യം അനുവദിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍