കേരളം

സര്‍ക്കാര്‍ ശ്രമിക്കുന്നത് കേരളത്തിലെ ക്ഷേത്രങ്ങളെ തകര്‍ക്കാന്‍: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: പ്രത്യേക ഭരണസമിതി രൂപീകരിച്ച് കേരളത്തിലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍  ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന്റെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ഭക്തജനങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍, മറ്റു ക്ഷേത്രങ്ങളെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

നവോത്ഥാന നിലപാട് തുടരുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ശബരിമല വിഷയത്തില്‍ തെറ്റു പറ്റിയെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടണമെന്ന കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി