കേരളം

ഒറ്റദിവസം ഒരു ലക്ഷം; റെക്കോര്‍ഡ് കുതിപ്പുമായി കൊച്ചി മെട്രോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു. സര്‍വീസ് ആരംഭിച്ചതിന് ശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്ര ചെയ്യുന്നത് ആദ്യമായാണ്. രാത്രി ഒന്‍പതുമണി വരെയുളള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 

മഹാരാജാസ്- തൈക്കൂടം സര്‍വീസ് ആരംഭിച്ചതിന് ശേഷം 6.7 ലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. ഇതോടെ ദൈനംദിന പ്രവര്‍ത്തനലാഭമെന്ന സുപ്രധാന നേട്ടം മെട്രോ സ്വന്തമാക്കി.

ആദ്യ രണ്ടാഴ്ചകളില്‍ പകുതി തുക മതി എന്നതും യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. വൈറ്റില, സൗത്ത് തുടങ്ങിയ നഗരത്തിലെ പ്രധാനമേഖലയിലേക്ക് മെട്രോ നീട്ടിയതും ആളുകൂടാന്‍ കാരണമായി. ഇതുകൂടാതെ റോഡിന്റെ ശോചനീയാവസ്ഥയും ബ്ലോക്കുമാണ് മെട്രോയിലേക്ക് ആളുകളെ കൂടുതല്‍ അടുപ്പിച്ച മറ്റു ഘടകങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു