കേരളം

തൃശൂര്‍ നഗരം പുലി'പ്പിടി'യില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നഗരം പുലികള്‍ കീഴടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകിട്ട് 4.30 മുതല്‍ മുന്നൂറോളം പുലികളാണു നഗരത്തിലിറങ്ങാനിരിക്കുന്നത്പുലികളുടെ കൈപ്പിടിയിലാണ്. കാഴ്ചക്കാരെ കീഴടക്കി രാത്രിയില്‍ ഈ പുലികള്‍ മടങ്ങുന്നതോടെയാണ് തൃശൂരിന്റെ ഓണത്തിനു സമാപനമാവുന്നത്.

ഓരോ ദേശങ്ങളും ഒളിപ്പിച്ചുവച്ച കൗതുകങ്ങളും നിറപ്പകിട്ടുകളും എന്തെന്നു കാണാന്‍ കാത്തിരിക്കുകയാണു ജനം.മുന്നൂറോളം പുലികളാണു നഗരത്തിലിറങ്ങാനിരിക്കുന്നത്. 3 പെണ്‍പുലികളുമുണ്ട്.  അമ്പരപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് വിവിധ ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. 
ആദ്യ പുലിക്കളിസംഘത്തെ 4.30ന് ബിനി ജംക്ഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. പാലസ് റോഡിലൂടെ ഒരു സംഘവും ബാക്കി നാലു സംഘങ്ങള്‍ എംജി റോഡിലൂടെയും വന്നു സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. 

ആറു ദേശങ്ങളാണ് ഇക്കുറി രംഗത്തുള്ളത്. നേരത്തെ 10 ദേശങ്ങള്‍ ഉണ്ടായിരുന്നതാണ്. സംഘങ്ങള്‍ കുറഞ്ഞെങ്കിലും പരമാവധിപ്പേരെ ഓരോ ദേശവും രംഗത്തിറക്കിയിരിക്കുന്നതിനാല്‍ പുലികളുടെ എണ്ണത്തില്‍ കുറവു വരില്ല. 35 മുതല്‍ 51 വരെയാണ് ഓരോ സംഘത്തിനും അനുവദിച്ചിരിക്കുന്ന പുലികളുടെ എണ്ണം. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം