കേരളം

'തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു'; ഫെയ്‌സ്ബുക്ക് കുറിപ്പുമായി വിടി ബല്‍റാം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം.'ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് ' എന്ന തെറ്റായ പ്രസ്താവം തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭരണഘടനാപരമായി ഹിന്ദിക്ക് അങ്ങനെ ഒരു പദവിയില്ല. ഇംഗ്ലീഷിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു ഭാഷ മാത്രമാണ് ഹിന്ദി. അംഗീകരിക്കപ്പെട്ട ക്ലാസിക്കല്‍ ഭാഷകളുടെ കൂട്ടത്തിലും ഹിന്ദി ഇല്ല. തമിഴ്, സംസ്‌കൃതം, കന്നട, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയാണ് ക്ലാസിക്കല്‍ ഭാഷകളെന്നു ബല്‍റാം കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

'ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് ' എന്ന തെറ്റായ പ്രസ്താവം തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. ഭരണഘടനാപരമായി ഹിന്ദിക്ക് അങ്ങനെ ഒരു പദവിയില്ല. ഇംഗ്ലീഷിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു ഭാഷ മാത്രമാണ് ഹിന്ദി. അംഗീകരിക്കപ്പെട്ട ക്ലാസിക്കല്‍ ഭാഷകളുടെ കൂട്ടത്തിലും ഹിന്ദി ഇല്ല. തമിഴ്, സംസ്‌കൃതം, കന്നട, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയാണ് ക്ലാസിക്കല്‍ ഭാഷകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു