കേരളം

'വിത്തെടുത്ത് കുത്തിത്തിന്നേണ്ടി വരുന്ന ഇന്നത്തെ സാമ്പത്തിക സ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ട്?'

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : രാജ്യത്തെ  സാമ്പത്തിക മാന്ദ്യവും ഹിന്ദി ഭാഷ ഇന്ത്യയുടെ പൊതു ഭാഷയാക്കണമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെയും പരിഹാസത്തോടെ കൂട്ടിച്ചേര്‍ത്ത് വി ടി ബല്‍റാം എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ കമന്റ്.

'ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയില്‍ പറയുന്നത് 'വിത്ത് മന്ത്രി' എന്നാണ്. വിത്തെടുത്ത് കുത്തിത്തിന്നേണ്ടി വരുന്ന ഇന്നത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ട്?' ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. 

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തജന പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഒരു രാജ്യം ഒരു ഭാഷ എന്ന പദ്ധതിയുമായി അമിത് ഷാരംഗത്തെത്തിയത്. സാമ്പത്തിക മാന്ദ്യ വര്‍ത്തകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ഹിന്ദിഭാഷ വിവാദമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്