കേരളം

പുനരധിവാസ നീക്കവുമായി നഗരസഭ, ചൊവ്വാഴ്ചക്കകം അപേക്ഷ നല്‍കണം, ഫ്ളാറ്റുകളില്‍ നോട്ടീസ്, പ്രതിഷേധവുമായി ഫ്ളാറ്റ് ഉടമകള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകാന്‍ നഗരസഭാ തീരുമാനം. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന്  മുന്നറിയിപ്പ്നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഫ്ളാറ്റുകളില്‍ നോട്ടീസ് പതിച്ചു. നോട്ടീസ് പതിച്ചതില്‍ പ്രതിഷേധിച്ച് ഫ്ളാറ്റ് ഉടമകള്‍ പ്രതിഷേധിക്കുന്നു. 

ഉടമകള്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ഫ്ളാറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നോട്ടീസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.അഞ്ച് ഫ്ളാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് ഉടമകള്‍ മാത്രമാണ് ഒഴിയില്ലെന്ന് കാണിച്ച് നഗരസഭയുടെ നോട്ടീസിന് മറുപടി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ