കേരളം

ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് കളിപറഞ്ഞു; വിമാനം കുവൈറ്റിലേക്ക് പറന്നു, യാത്രക്കാരന്‍ ജയിലിലേക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ചില സമായങ്ങളില്‍ പറയുന്ന തമാശ പോലും നമുക്ക് പണി തരും. കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ വെച്ച് ഒരു തമാശ പറഞ്ഞതിന് ജയിലില്‍ കിടക്കുകയാണ് പത്തനംതിട്ട കോഴഞ്ചേരി പാണ്ടിയാക്കല്‍ സൈമണ്‍ ജോണ്‍. തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് കളിയാക്കി പറഞ്ഞതാണ് സൈമണിന് പുലിവാലായത്. 

കുവൈറ്റ് എയര്‍വേയ്‌സ് വിമാനത്തിലേക്ക് കുവൈറ്റിലേക്ക് പോകാനായാണ് സൈമണ്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൈമണിനെ അടിമുടി പരിശോധിച്ചു. ബോംബ്. ഡോഗ് സ്‌ക്വാഡുകളും എത്തി വിശദമായ പരിശോധന നടത്തി. ഇപ്പോഴേക്കും കുവൈറ്റിലേക്കുള്ള വിമാനം പറന്നുയര്‍ന്നിരുന്നു. ഭീഷണി മുഴക്കിയതിന് സൈമണ്‍ ജയിലിലുമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക