കേരളം

പൊലീസുകാരന്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; വൈദ്യപരിശോധന വൈകിപ്പിച്ചതിന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരന്റെ വൈദ്യപരിശോധന വൈകിപ്പിച്ചതിന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കുന്നിക്കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. എന്‍.അശോക് കുമാറിനെതിരേയാണ് നടപടി എടുത്തത്. പൊലീസുകാരന്റെ വാഹനമിടിച്ച വെട്ടിത്തിട്ട സ്വദേശി വിജയന്‍ നല്‍കിയ പരാതിയിലാണ് കൊല്ലം റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ 14ന് രാത്രി ഏഴിന് കമുകുംചേരി ചിറ്റാശ്ശേരിയിലായിരുന്നു സംഭവം. രണ്ടുവര്‍ഷമായി മെഡിക്കല്‍ ലീവിലുള്ള ചക്കുവരയ്ക്കല്‍ സ്വദേശിയായ പോലീസുകാരന്‍ ബിജു മദ്യലഹരിയില്‍ വാഹനം ഓടിച്ച് വിജയന്റെ വണ്ടിയില്‍ ഇടിച്ചിരുന്നു. ഇടിച്ച കാര്‍ നിര്‍ത്തിയില്ല. പോലീസുകാരന്‍ വണ്ടി മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തു. പോലീസുകാരന്‍ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്ഐ സ്വീകരിച്ചതെന്ന് വിജയന്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പ്രാഥമികാന്വേഷണത്തില്‍ എസ്ഐയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ