കേരളം

മെട്രോയില്‍ കയറിയ ചാക്യാര്‍; ആളുകള്‍ എങ്ങനെ പ്രതികരിക്കും? (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി നഗരത്തിന്റെ ജീവനാഡിയായി മാറിയിരിക്കുന്ന മെട്രോയില്‍ പെട്ടെന്നൊരു ചാക്യാര്‍ കയറിയാല്‍ എന്തായിരിക്കും ആളുകളുടെ പ്രതികരണം? ചിലര്‍ ഞെട്ടും, സെല്‍ഫിയെടുക്കും, ചിലര്‍ താമശകള്‍ പങ്കുവയ്ക്കും.  മന്ത്രിമാര്‍ക്കും സിനിമാ താരങ്ങള്‍ക്കും പിന്നാലെ ഇപ്പോഴിതാ മെട്രോയില്‍ ഒരു ചാക്യാരും കയറിയിരിക്കുകയാണ്. മെട്രോയുടെ പ്രൊമോഷന് വേണ്ടി എത്തിയതാണ് ചാക്യാര്‍. എന്തായാലും ചാക്യാരുടെ വരവും തമാശയുമൊക്കെ യാത്രക്കാര്‍ക്ക് ന്നായി ബോധിച്ചു. 

പാടത്ത് ഇന്‍ഫോടൊയെന്‍മെന്റും സോഷ്യല്‍ മൊബും ചേര്‍ന്നാണ് ചാക്യാരെ രംഗത്തിറക്കി കൊച്ചി മെട്രോക്ക് വേണ്ടി പ്രൊമോഷന്‍ വീഡിയോ ചെയ്തിരിക്കുന്നത്. 

ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണം കുറക്കാനും മെട്രോ യാത്ര സ്ഥിരമാക്കാന്‍ ജനങ്ങളോട് ചാക്യാര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ചാക്യാരുടെ മെട്രോയാത്ര വീഡിയോ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍