കേരളം

മോദിയെ അധിക്ഷേപിച്ചു; മലയാളി അധ്യാപകന് ജോലി നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഫേസ്ബുക് പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ  അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് മലയാളി അധ്യാപകന് ജോലി പോയി. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലുള്ള ഒരു സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന സിജു ജയരാജിനാണ് ജോലി നഷ്ടപ്പെട്ടത്. സാമൂഹികശാസ്ത്ര അധ്യാപകനായിരുന്നു സിജു ജയരാജ്.

സിജു ജയരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതാണ് എന്നായിരുന്നു പരാതി. ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിജുവിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. സിജു പോസ്റ്റ് ചെയ്ത ചിത്രം വൈറലായതോടെ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ കേസ് നല്‍കി. പോലീസ് കേസ് അന്വേഷിക്കുന്നതിനിടെയാണ് ജോലി ചെയ്തിരുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് സിജുവിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍, പ്രധാനമന്ത്രിയോട് തനിക്കെന്നും ബഹുമാനമാണെന്നും ഒരിക്കലും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹത്തോട് എന്നും ആദരവ് മാത്രമേയുള്ളൂവെന്നും സിജു ജയരാജ് പിന്നീട് പോസ്റ്റ് ചെയ്തു. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഞാന്‍ ഫേസ് ബൂക്കിലൂടെ ഇടുമായിരുന്നെങ്കിലും എന്റെ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ മനസ്സ് കൊണ്ട് പോലും തുനിഞ്ഞിട്ടില്ല.

എന്റെ അബദ്ധം കൊണ്ട് സംഭവിച്ച ഈ ഒരു പ്രശ്‌നത്തില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു ഈ രാജ്യത്തെ ജനങ്ങളോട് മാപ്പപേക്ഷിക്കുന്നു എന്നും സിജു വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ മാപ്പപേക്ഷിക്കുന്നതിന് മുന്‍പ് തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതായി സിജു പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് ഇടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും സിജു വ്യക്തമാക്കി. തന്റെ ഫേസ്ബുക് അകൗണ്ട് വഴി മറ്റാരോ ആണ് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ടതെന്ന് സിജു ജയരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി