കേരളം

യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യുവിന്റെയും എഐഎസ്എഫിന്റെയും പത്രികകള്‍ കൂട്ടത്തോടെ തള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ കെഎസ്‌യു,എഐഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പത്രികകള്‍ തള്ളി. പത്രികകള്‍ സമ്പൂര്‍ണമല്ല എന്ന് കാട്ടിയാണ് തള്ളിയത്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു യൂണിവേഴ്‌സിറ്റി കോളജില്‍ മത്സിക്കാനൊരുങ്ങുന്നത്. 

ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ സഹപ്രവര്‍ത്തരകനെ എസ്എഫ്‌ഐക്കാര്‍ തന്നെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെയാണ് ക്യാമ്പസില്‍ കെഎസ്‌യുവും എഐഎസ്എഫും യൂണിറ്റ് ആരംഭിച്ചത്. 

ഏഴ് സീറ്റുകളിലേക്കാണ് കെഎസ് യു പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 'ദി പ്രസിഡന്റ്' 'ദി വൈസ് പ്രസിഡന്റ്' എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്ന് കെഎസ്‌യു പറഞ്ഞു. എഐഎസ്എഫിന്റെ ഒരു പത്രിക സ്വീകരിച്ചിട്ടുണ്ട്. ആകെ ഒരു സീറ്റില്‍ മാത്രമാണ് മത്സരം നടക്കുന്നത്. പിജി ഫസ്റ്റ് ഇയര്‍ റപ്പായി എഐഎസ്എഫിന്റെ സ്ഥാനാര്‍ത്ഥിയും ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിയുമായ നാദിറ മത്സരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത