കേരളം

ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയില്ലെങ്കില്‍ പിടിവീഴും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അംഗീകൃത സ്‌റ്റോപ്പുകളില്‍ യാത്രക്കാര്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ ഇനി കര്‍ശന നടപടി. ഇത്തരക്കാര്‍ കുറച്ചേയുള്ളൂവെന്നും അവരെക്കൂടി തിരുത്തല്‍ നടപടികളും തുടര്‍പരിശീലനവും നല്‍കി സേവനതല്‍പരരും ആത്മാര്‍ഥതയുമുള്ളവരാക്കി മാറ്റുമെന്നും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി ദിനേശ് അറിയിച്ചു.

14നു തിരുവനന്തപുരം-മൂലമറ്റം ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ കൊട്ടാരക്കര വരയ്ക്കലില്‍ 4 വിദ്യാര്‍ഥിനികളെ കയറ്റാതെ പോയതും 16നു തിരുവനന്തപുരം വെടിവച്ചാന്‍ കോവില്‍ ജംക്ഷനില്‍ 2 സിറ്റി ഫാസ്റ്റ് ബസുകള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതും സംബന്ധിച്ച പരാതികളെ തുടര്‍ന്നാണു സിഎംഡിയുടെ മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍