കേരളം

ശബരിമലയില്‍ യുഡിഎഫ് കാണിച്ചത് അയ്യപ്പന്‍ പോലും പൊറുക്കില്ല ; ആന്റണിക്ക് മറുപടിയുമായി മന്ത്രി മണി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ശബരിമലയില്‍ യുഡിഎഫ് കാണിച്ചത് അയ്യപ്പന്‍ പോലും ക്ഷമിക്കില്ലെന്ന് മന്ത്രി എം എം മണി. എ കെ ആന്റണിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടതുമുന്നണി ആരുടെയും വിശ്വാസപ്രമാണങ്ങളെ എതിര്‍ത്തില്ല. നാലു വോട്ടിന് വേണ്ടി ചെപ്പടിവേല കാണിച്ചത് യുഡിഎഫ് ആണെന്നും മന്ത്രി മണി ആരോപിച്ചു. 

ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച എടുത്തു ചാട്ടവും മര്‍ക്കടമുഷ്ടിയുമാണ് ശബരിമലയെ കലാപഭൂമിയാക്കിയതെന്ന് പാലായില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എ കെ ആന്റണി ആരോപിച്ചിരുന്നു. മൂന്നര വര്‍ഷമായി ഉണ്ടായ കോടതിവിധികളെല്ലാം ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ പിണറായി, ശബരിമല വിഷയത്തില്‍ മാത്രം വിധിനടപ്പാക്കാന്‍ ധൃതി കാണിച്ചതെന്തെന്ന് വ്യക്തമാക്കണം. 

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രചരണത്തിന് കേരളത്തിലെത്തിയ മോദി, വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് പറഞ്ഞ വാക്ക് പാലിക്കുവാന്‍ തയ്യാറുണ്ടോ എന്ന് ബിജെപി നേതാക്കളും വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ വിശ്വാസ സമൂഹത്തെ വഞ്ചിച്ച നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പാഠം പഠിപ്പിക്കണം. എല്ലാം ശരിയാക്കുമെന്ന് പത്രത്തില്‍ പരസ്യം നല്‍കി അധികാരത്തിലെത്തിയപ്പോള്‍, ശരിയായത് സിപിഎം പാര്‍ട്ടി മാത്രമാണ്. മൂന്നര വര്‍ഷത്തെ ഭരണം കൊണ്ട് ഏറ്റവും സമ്പന്നമായ പാര്‍ട്ടിയായി സിപിഎം മാറിയെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

മത്സരിക്കുന്നത് ജോസ് ടോം ആണെങ്കിലും പാലാക്കാരുടെ സ്ഥാനാര്‍ത്ഥി മാണി സാര്‍ തന്നെയാണെന്നും ഇന്ന് കാണുന്ന പാലായുടെ സൃഷ്ടാവ് മാണിസാര്‍ ആണെന്നും ആന്റണി ഓര്‍മ്മപ്പെടുത്തി. മന്ത്രിസഭായോഗം ചേരുന്നത് പോലും മാറ്റി വച്ച് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ പാലായില്‍ തമ്പടിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ആന്റണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി