കേരളം

ചോദ്യ കടലാസിന് പകരം നല്‍കിയത് ഉത്തരസൂചിക; കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷ മാറ്റി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം നല്‍കിയത് ഉത്തര സൂചിക. വ്യാഴാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി റെഗുലര്‍ മലയാളം രണ്ട് പരീക്ഷയുടെ ചോദ്യക്കടലാസാണ് മാറിയത്. ഇന്‍വിജിലേറ്റര്‍മാര്‍ ചോദ്യക്കടലാസ് എത്തിച്ച് പരീക്ഷ തുടരാന്‍ തീരുമാനിച്ചെങ്കിലും വിദ്യാര്‍ഥികള്‍ സമ്മതിച്ചില്ല.

ചോദ്യം തയാറാക്കുന്നിടത്താണ് പിഴവ് സംഭവിച്ചതൈന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. രണ്ടു കവറുകളിലായാണ് ഉത്തര സൂചികയും ചോദ്യക്കടലാസും അയക്കുക. ആദ്യ സെറ്റ് ഉത്തരസൂചിക വെക്കേണ്ടിടത്ത്  ചോദ്യവും ചോദ്യത്തിനുപകരം ഉത്തരസൂചികയുമാണ് പരീക്ഷ വിഭാഗത്തില്‍ എത്തിയത്.

ഒരു ഉത്തരസൂചികക്കു പകരം 50 ഉത്തരസൂചികയും 50 ചോദ്യക്കടലാസിനുപകരം ഒരു ചോദ്യക്കടലാസുമാണ് പ്രിന്റ് ചെയ്‌തെത്തിയത്. ഇതാണ് വിതരണം ചെയ്തത്. അതേസമയം, രണ്ടു സെറ്റ് ചോദ്യക്കടലാസ് വേറെയും തയാറുള്ളതിനാല്‍ പുനഃപരീക്ഷ സെപ്റ്റംബര്‍ 30ന് നടത്തും. പരീക്ഷ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ