കേരളം

കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ 21 ന് വോട്ടെടുപ്പ് ; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ തീയതികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 നാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലും കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലും അടക്കം രാജ്യത്തെ 64 മണ്ഡലങ്ങളിലേക്കാണ് 21 ന് വോട്ടെടുപ്പ് നടക്കുക.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് ഒക്ടോരബര്‍ 21 ന് വോട്ടെടുപ്പ് നടക്കുക.
സ്ഥാനാര്‍ത്ഥികല്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 30 ആണ്. വട്ടിയൂര്‍ക്കാവ്, കോന്നി അരൂര്‍, എറണാകുളം എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

അതേസമയം എംഎല്‍എയായിരുന്ന മുസ്ലിം ലീഗിലെ പി ബി അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് കൊടുത്തത് ഉപതെരഞ്ഞെടുപ്പ് തീയതി വൈകുന്നതിന് ഇടയാക്കിയിരുന്നു. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത