കേരളം

പ്രണയത്തില്‍ നിന്ന് പിന്‍മാറി: കാമുകിയെ ക്ലാസില്‍ പൂട്ടിയിട്ട് തല്ലിച്ചതച്ച് സഹപാഠി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് വിദ്യാര്‍ത്ഥിനിയെ ക്ലാസ്‌റൂമില്‍ പൂട്ടിയിട്ട് തല്ലിച്ചതച്ച് കാമുകന്‍. ഇടുക്കി ഹൈറേഞ്ചിലെ സ്വകാര്യ കൊളേജില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഇടുക്കി മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

കൊളേജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് ക്ലാസിലെ ആണ്‍കുട്ടികള്‍ ഊണുകഴിക്കാന്‍ പോയശേഷം യുവാവ് ക്ലാസില്‍ കയറി കതക് അകത്തുനിന്ന് പൂട്ടി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ കതക് ചവിട്ടിതുറന്ന് ഒച്ചവെച്ചശേഷമാണ് യുവാവ് പിന്‍മാറിയത്. 

മര്‍ദനത്തിന് ഇരയായ പെണ്‍കുട്ടിയും യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് ആക്രമണത്തിന് കാരണമായത്. വിദ്യാര്‍ത്ഥിനിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം പറഞ്ഞയച്ചിരുന്നു. വ്യാഴാഴ്ച അവശനിലയിലായ പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു. യുവാവിനെതിരേ കേസ് എടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം