കേരളം

എറണാകുളത്ത് മനുറോയ് എൽഡിഎഫ് സ്ഥാനാർഥി; യുഡിഎഫിന് വെല്ലുവിളിയാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് അഡ്വ മനു റോയ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകും. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക. 

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനായ മനു റോയി, സെയ്ന്റ് പോള്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐ. പാനലില്‍ മത്സരിച്ചിട്ടുണ്ട്. 

ഇടതു സ്ഥാനാര്‍ത്ഥിയായി ലത്തീന്‍ സമുദായത്തില്‍നിന്നുള്ള ഒരാളെയാണ് സിപിഎം ആദ്യം മുതല്‍തന്നെ അന്വേഷിച്ചിരുന്നത്. എറണാകുളം ബാര്‍ അസോസിയേഷനില്‍ മൂന്നുതവണ ഭാരവാഹിയായിരുന്നു മനു. ലോയേഴ്സ് യൂണിയന്‍ അംഗമാണ്.

അരൂരിൽ മാത്രമാണ് ഇനി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന കമ്മറ്റി അം​ഗമായി സിഎച്ച് കു
ഞ്ഞമ്പവും വട്ടിയൂർ കാവിൽ മേയർ വികെ പ്രശാന്തും, കോന്നിയിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് ജനീഷ് കുമാറും സ്ഥാനാർഥികളാവും. 

വട്ടിയൂര്‍കാവില്‍ പീതാംബരക്കുറുപ്പും, എറണാകുളത്ത് ടിജെ വിനോദും, അരൂരില്‍ എസ് രാജേഷും കോന്നിയില്‍ റോബിന്‍ പീറ്ററും യുഡിഎഫ് സ്ഥാനാര്‍ഥിയാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര