കേരളം

മരടില്‍ നടപടി തുടങ്ങി: ഫ്‌ലാറ്റുകളില്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു; പ്രതിഷേധവുമായി ഉടമകള്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ നാലു ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടികളിലെ ആദ്യഘട്ടത്തിന് തുടക്കമിട്ട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നാലു ഫ്‌ലാറ്റുകളില വൈദ്യുതി ബന്ധവും ജലവിതരണവും വിച്ഛേദിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടപടികള്‍ ആരംഭിച്ചത്.രാവിലെ അഞ്ചു മണിയോടെ കെഎസ്ഇബി നാല് സംഘങ്ങളായെത്തി വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.എട്ടുമണിയോടെ ജല അതോറിറ്റി ജീവനക്കാരെത്തി ജലവിതരണവും വിച്ഛേദിച്ചു. ഫ്‌ലാറ്റുകള്‍ക്ക് മുന്നില്‍ താമസക്കാര്‍ പ്രതിഷേധിക്കുകയാണ്. വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

ഫ്‌ലാറ്റുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കണമെന്ന്  കഴിഞ്ഞദിവസം നഗരസഭ സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച കെഎസ്ഇബി ഫ്‌ലാറ്റുകളില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. താമസക്കാര്‍ നോട്ടാസ് കൈപ്പറ്റാന്‍ തയ്യാറാകാതെ വന്നതിനെത്തുടര്‍ന്ന് ചുമരുകളില്‍ നോട്ടീസ് പതിപ്പിക്കുകയായിരുന്നു.

കുടിവെള്ള, വൈദ്യുതി വിതരണം വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമ്പോള്‍ റാന്തല്‍ വിളക്ക് കത്തിച്ച് താമസം തുടരുമെന്ന് ഫ്‌ലാറ്റുടമകള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലും ഒഴിഞ്ഞു പോവില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് ഫ്‌ലാറ്റുടമകള്‍ ആരോപിച്ചു. ഫ്‌ലാറ്റ് നിര്‍മാതാക്കളും സര്‍ക്കാരും ചേര്‍ന്ന് തങ്ങളെ കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണെന്ന് ഫ്‌ലാറ്റ് ഉടമകള്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്