കേരളം

ജോസ് ടോം പതിനേഴായിരം വോട്ടിനു ജയിക്കുമെന്ന് പ്രവചിച്ച് അനില്‍ അക്കര, 'ആയിരം എന്റെ വക' കൂടിയെന്ന് ട്രോള്‍; കമന്റ് പ്രവാഹം

സമകാലിക മലയാളം ഡെസ്ക്

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പതിനേഴായിരം വോട്ടിനു ജയിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട അനില്‍ അക്കര എംഎല്‍എയ്ക്ക് ട്രോള്‍ കമന്റുകളുടെ പ്രവാഹം. ഇന്നു തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനകള്‍ പുറത്തുവന്നതു മുതല്‍ അക്കരെയുടെ പോസ്റ്റിനു കീഴില്‍ പരിഹാസ കമന്റുകള്‍ പ്രവഹിക്കുകയാണ്. 

ഇന്നലെ ഉച്ചയ്ക്ക് അനില്‍ അക്കര ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: 

എന്റെ കണക്ക്
ശരിയാണെങ്കില്‍ നാളെ
അഡ്വ. ജോസ് ടോം
ഒരു പതിനേഴായിരത്തിന്
മുകളില്‍ വിജയിക്കും.
അങ്ങനെയാണെങ്കില്‍
ഒക്ടോബര്‍ മുഴുവന്‍
നമുക്കുള്ളതാ.

രാവിലെ വോട്ടെണ്ണല്‍ തുടങ്ങി ഫലസൂചനകള്‍ പുറത്തുവന്നതു മുതല്‍ അക്കരെയുടെ പോസ്റ്റില്‍ കമന്റുകള്‍ വന്നു തുടങ്ങി. ഇടതു സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ ലീഡ് ഉയരുംതോറും അതിലെ ആവേശവും കൂടി. ചിലതെല്ലാം നര്‍മത്തില്‍ ചാലിച്ച രാഷ്ട്രീയ കമന്റുകളാണെങ്കില്‍ മറ്റു ചിലത് പതിവു പോലെ അശ്ലീലത്തിലേക്കും കടന്നു. എന്തായാലും കമന്റുകള്‍ക്കു മറുപടിയോ 'മുറിപ്പത്തലോ' ആയി അക്കര രംഗത്തുവന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍