കേരളം

നടുറോഡില്‍വെച്ച് കൈക്കൂലി; തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥ അറസ്റ്റില്‍; പിടിയിലായത് പ്രവാസിയുടെ പരാതിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥ അറസ്റ്റില്‍. നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സരിതയാണ് വിജിലന്‍സിന്റെ പിടിയിലായത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷിബുകുമാറിന്റെ പരാതിയിലാണ് വിജിലന്‍സ് സരിതയെ തന്ത്രപൂര്‍വം കുടുക്കിയത്. 

വഴുതക്കാട് തുടങ്ങാനിരിക്കുന്ന ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് ആവശ്യത്തിനായി ഷിബു കുമാര്‍ സരിതയെ സമീപിച്ചിരുന്നു. എന്നാല്‍ 5000 രൂപ കൈക്കൂലി നല്‍കിയാല്‍ മാത്രമേ ലൈസന്‍സ് നല്‍കൂ എന്നായിരുന്നു സരിതയുടെ നിലപാട്. ഇതോടെയാണ് ഷിബു വിജിലന്‍സില്‍ പരാതി നല്‍കിയത്. 

ഷിബു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ദക്ഷിണമേഖല ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം കെണി ഒരുക്കിയാണ് സരിതയെ പിടികൂടിയത്. റോഡില്‍ വച്ച് പണം കൈമാറുന്നതിനിടെയാണ് സരിത പിടിയിലായത്. സരിതയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും