കേരളം

ഇനി മൈസൂരുവിലേക്ക് ട്രെയിനില്‍ നേരിട്ട് പോകാം ; പ്രതിദിന സര്‍വീസ് നാളെ മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസിന് നാളെ മുതല്‍ തുടക്കമാകും. കൊച്ചുവേളി- ബംഗലൂരു പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ (16315-16) നാളെ മൈസൂരുവില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. നേരത്തെ ഈ മാസം 26 ന് സര്‍വീസ് തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതോടെയാണ്, ഉദ്ഘാടനം നാളെ നടത്താന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ തീരുമാനിച്ചത്. രാവിലെ 10.15ന് മൈസൂരു റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. 

നേരത്തെ സംസ്ഥാനത്തെ നഗരങ്ങളില്‍ നിന്നും മൈസൂരുവിലേക്കു പോകണമെങ്കില്‍ ബസില്‍ യാത്രചെയ്യണമായിരുന്നു. അല്ലെങ്കില്‍ ബംഗളൂരുവില്‍ ട്രെയിനിറങ്ങി പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് മാറ്റം വരുന്നത്. നിലവിലുള്ള കൊച്ചുവേളി - ബംഗളൂരു ട്രെയിന്‍ 139 കിലോമീറ്റര്‍ അകലെയുള്ള മൈസൂരുവിലേക്ക് നീട്ടിയതോടെയാണ് ഇത് സാധ്യമായത്. 

കൊച്ചുവേളി ബംഗളൂരു പ്രതിദിന ട്രെയിനിന്റെ സമയക്രമം മാറ്റാതെയാണ് ട്രെയിന്‍ മൈസൂരുവിലേക്കു നീട്ടുന്നത്. വൈകിട്ട് 4.45ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 8.35നു ബംഗളൂരുവിലും 11.20നു മൈസൂരുവിലും എത്തും. 12.50നു മൈസൂരുവില്‍ നിന്നും പുറപ്പെടും. 4.35നു ബംഗളൂരുവിലെത്തും. പിറ്റേന്നു രാവിലെ 9.35ന് കൊച്ചുവേളിയിലുമെത്തും. ബംഗളൂരുവിനും മൈസൂരുവിനുമിടയില്‍ മാണ്ഡ്യയില്‍ സ്‌റ്റോപ്പുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍