കേരളം

ഗര്‍ഭസ്ഥ ശിശുവിന്റെ തല അമിതമായി വളരുന്നു, 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗര്‍ഭിണിയായ യുവതിയുടേയും ശിശുവിന്റേയും ആരോഗ്യസ്ഥിതി പരിഗണിച്ച് 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി യുവതിക്ക് അനുമതി നല്‍കി. 1971ലെ നിയമപ്രകാരം 20 ആഴ്ച പിന്നിട്ട് കഴിഞ്ഞാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കാറില്ല. 

ഗര്‍ഭസ്ഥ ശിശുവിന്റെ തല അമിതമായി വളരുന്നുണ്ടെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കൊല്ലം സ്വദേശിയായ 37കാരിയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, ഈ സമയം ഗര്‍ഭം അലസിപ്പിക്കുന്നത് യുവതിയുടെ ജീവന് ഭീഷണിയാണെന്ന അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 

പക്ഷേ, ഗര്‍ഭം അലസിപ്പിക്കണം എന്ന നിലപാടില്‍ ഹര്‍ജിക്കാരിയും ഭര്‍ത്താവും ഉറച്ചു നിന്നു. ഇതോടെ, ഗര്‍ഭം അലസിപ്പിക്കുന്നത് മൂലമുണ്ടാവുന്ന അപകട സാധ്യത സ്വയം നേരിടണം എന്ന് നിര്‍ദേശിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത