കേരളം

ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ആളില്ലാ പൊലിസ് സ്റ്റേഷനുകള്‍, ദുബായ് മാതൃകയില്ലെന്ന് പൊലീസ് മേധാവി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ആളില്ലാ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ദുബായിലെ ആളില്ലാ പൊലീസ് സ്റ്റേഷനുകളുടെ മാതൃകയിലാവും കേരളത്തില്‍ ഇവ രൂപീകരിക്കുക എന്നും ഡിജിപി പറഞ്ഞു. 

രാജ്യാന്തര സൈബര്‍ സുരക്ഷ സമ്മേളനം കൊക്കൂണ്‍2019ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലോക്‌നാഥ് ബെഹ്‌റ. കടലാസ് രഹിതമായിട്ടാവും ഇത്തരം പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുകയെന്നും ബെഹ്‌റ പറഞ്ഞു. 

നിര്‍മിത ബുദ്ധിയും മെഷിന്‍ ലേണിങ്ങും സാമിഹിക സുരക്ഷയ്ക്ക് എന്ന വിഷയത്തിലാണ് 2020ലെ കൊക്കൂണ്‍. ക്രിപ്‌റ്റോ കറന്‍സി എന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ച നടക്കും. ഒരു ലക്ഷം രൂപയാണ് മികച്ച പ്രബന്ധത്തിന് സമ്മാനം. ജൂണ്‍ 30 ആണ് പ്രബന്ധങ്ങള്‍ അയക്കേണ്ട അവസാന തിയതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു