കേരളം

തബ്‌ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം ;കേരളത്തില്‍ നിന്ന് പോയത് 270 പേര്‍ ?; 170 പേര്‍ മടങ്ങിയെത്തിയിട്ടില്ലെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്തത് 2000 പേരാണ്. നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തതായാണ് വിവരം.

ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളംപേര്‍ കേരളത്തില്‍ തിരിച്ചെത്തി. ഇതില്‍ എഴുപതോളം പേരുടെ വിവരം പൊലീസ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും കൈമാറി. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്. രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്ത 170 പേര്‍ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ളവ പൊലീസ് ശേഖരിച്ചുവരികയാണ്.

ഇതോടൊപ്പം, മലേഷ്യയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി. ഈ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റുരാജ്യങ്ങളിലുള്ള പലര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇയാളും നിരീക്ഷണത്തിലാണ്. തബ് ലീഗില്‍ പങ്കെടുക്കാനായി 2100 വിദേശികള്‍ എത്തിയതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്. ജനുവരി ഒന്നുമുതലുള്ള കണക്കാണിത്. മാര്‍ച്ച് രണ്ടാം വാരത്തില്‍ 824 വിദേശികള്‍ ഉണ്ടായിരുന്നതായും ആഭ്യന്തരവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ