കേരളം

കൊറോണ പ്രതിരോധം; കേരളത്തിന് കേന്ദ്രത്തിന്റെ 157 കോടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക്‌ കേന്ദ്ര വിഹിതമായി കേരളത്തിന് 157 കോടി ലഭിക്കും. മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 157 കോടി നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിലാണ് പറഞ്ഞത്. സംസ്ഥാനത്ത്‌ പ്രത്യേക കൊറോണ ആശുപത്രികൾ തുടങ്ങാൻ വലിയ തുക ആവശ്യമാണ്. ഇതിനായി ദുരന്ത നിവാരണ നിധിയില്‍ നിന്ന്‌ തുക അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ ജില്ലകൾ കൊറോണ ഹോട്ട് സ്പോട് പട്ടികയിൽ ഉൾപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ എട്ട് ജില്ലകളെയാണ് ഹോട്ട് സ്പോടായി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹോട്ട് സ്പോട് ജില്ലകൾ വർധിച്ചതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്ത് ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ ജനങ്ങൾ തള്ളിക്കയറുന്ന രീതി ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍