കേരളം

രണ്ട് മലയാളികള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു ; മരിച്ചത് ഡോക്ടറും കന്യാസ്ത്രീയും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ : രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പച്ചീരിയാണ് ബര്‍മിങ്ഹാമില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ചത്. 

സിസ്റ്റര്‍ സിയന്നയാണ് കൊറോണ ബാധിച്ച് മരിച്ച മറ്റൊരാള്‍. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്നു. സ്വാന്‍സീയില്‍ വെച്ചായിരുന്നു സിസ്റ്റര്‍ സിയന്നയുടെ അന്ത്യം. 

ഇന്നലെയും രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒരാള്‍ മുംബൈയിലും മറ്റൊരാള്‍ ദുബായിലുമാണ് കൊറോണ ബാധിച്ച് മരിച്ചത്.

തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് ആണ് ദുബായില്‍ കൊറോണ ബാധിച്ച് മരിച്ചത്. 69 വയസ്സായിരുന്നു. തലശ്ശേരി സ്വദേശി അശോകന്‍ (60) ആണ് മുംബൈയില്‍ മരിച്ചത്. മുംബൈ സാക്കിനാക്കയില്‍ വെച്ചാണ് അശോകന്‍ മരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?