കേരളം

സുരേന്ദ്രൻ സഞ്ചരിച്ചതിൽ തെറ്റില്ല; പൊതുപ്രവര്‍ത്തകരുടെ ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല; മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ട് നിന്ന്‌ തിരുവനന്തപുരം വരെ പോയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുപ്രവര്‍ത്തകരുടെ ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്  മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് കൊറോണ രോഗമില്ലെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പരിശോധനയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ  ചോദ്യങ്ങള്‍ക്ക്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത