കേരളം

കോവിഡ് പ്രതിരോധത്തിനായി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കൈത്താങ്ങ്; 10 കോടി നല്‍കും; 8000 ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളം മുഴുവന്‍ നല്‍കുമെന്ന് പട്ടാഭിരാമന്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കല്യാണ്‍ ജ്വല്ലേഴ്‌സ്  പത്തുകോടി രൂപ നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും  സഹകരണത്തോടെയാകും തുക വിനിയോഗിക്കുക. ദുര്‍ബലജന വിഭാഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

കോവിഡ് 19 എന്ന മഹാമാരി ലോകമാകെ പടര്‍ന്നുപിടിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാധ്യമായതെല്ലാം ചെയ്യുന്നു. ഈ പ്രതിസന്ധിയുടെ ആഴം ഞങ്ങളും തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ നല്‍കുമെന്ന് പട്ടാഭിരാമന്‍ പറഞ്ഞു. 

സംസ്ഥാന, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് തുക ചെലഴിക്കുക. കോവിഡ്്് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിലെ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക്്് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിനാണ് പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് കാരണം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാലും ജീവനക്കാര്‍ക്കെല്ലാം മാര്‍ച്ച് ഏപ്രില്‍ മാസത്തെ ശമ്പളം മുഴുവന്‍ നല്‍കുമെന്ന് അദ്ദേഹം  പറഞ്ഞു. 8000 ജീവനക്കാരാണ് കല്യാണിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍