കേരളം

പിഴപ്പലിശ ഒഴിവാക്കി;വനിതാ വികസന കോര്‍പറേഷന്‍ ലോണുകള്‍ക്ക് 3 മാസം സാവകാശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ 3 മാസങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്‌ക്കേണ്ടതില്ല. 60 മാസം കൊണ്ട് അടയ്‌ക്കേണ്ട ഈ ലോണുകള്‍ പിഴപ്പലിശ ഒഴിവാക്കി 63 മാസമാക്കിയാണ് നീട്ടിയിരിക്കുന്നത്. 

ഇതിലൂടെ 20,000ത്തോളം വനിതകള്‍ക്കാണ് പ്രയോജനം ലഭിക്കുക. ഇതുകൂടാതെ ദേശീയ ധനകാര്യ കോര്‍പറേഷന്‍ വഴി 50 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. കുടുംബശ്രീ, ഹരിതകര്‍മ്മ സേന എന്നിവര്‍ക്ക് മൈക്രോ ഫിനാന്‍സായി 3 മുതല്‍ 4 ശതമാനം വരെ പലിശയില്‍ ലോണ്‍ നല്‍കുന്നതിനാണ് ഈ തുക ചെലവഴിക്കുന്നത്. 7,000ത്തോളം വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി