കേരളം

ബ്ലാക്ക്മാനെ പിടിക്കാനെന്നപേരില്‍ കറങ്ങണ്ട, ആറു പേര്‍ക്കെതിരെ  പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ച് രാത്രി ബ്ലാക്ക് മാനെ തേടിയിറങ്ങിയവര്‍ക്കെതിരെ ഗുരുവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരിങ്ങപ്പുറം സ്വദേശികളായ ചട്ടിക്കല്‍ ശ്രീരാജ് (18), ചട്ടിക്കല്‍ അഭിഷേക് (18), കറുപ്പം വീട്ടില്‍ മുഹമ്മദ് അസ്ലം (23) ആലിക്കല്‍ ശരത് രവീന്ദ്രന്‍ (21), മത്രംകോട്ട് സുനീഷ് (29) പേരകം മാളിയേക്കല്‍ രാഹുല്‍ രാജ് (20) എന്നിവരെയാണ് ഗുരുവായൂര്‍ എസ്. ഐ. ഫക്രുദീന്‍ അറസ്റ്റ് ചെയ്തത്.

ഞായാറാഴ്ച ഗുരുവായൂരും പരിസരപ്രദേശങ്ങളിലും വ്യാപകമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനെതുടര്‍ന്ന് ആളുകള്‍ റോഡിലിറങ്ങുകയും, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയും ചെയ്തിരുന്നു. ജില്ലയില്‍ പൊലീസ് പട്രോളിങ്ങ് ശക്തമാക്കിയതായും, ബ്ലാക്ക്മാന്‍ എന്ന പേരില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആദിത്യ ആര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര