കേരളം

ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി; പൊലീസിനെ കണ്ട് ഭയന്നോടിയ ആള്‍ കല്ലില്‍ തലയിടിച്ചു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ യുവാവ് പൊലീസിനെ കണ്ട് ഭയന്നോടിയപ്പോള്‍ കല്ലില്‍ തലയിടിച്ച് മരിച്ചു. മലപ്പുറം തിരൂര്‍ കട്ടച്ചിറ സ്വദേശി സുരേഷാണ് മരിച്ചത്. 

വൈകീട്ടാണ് സംഭവം. റോഡരികില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുകയായിരുന്നു. ആളുകളോട് കൂട്ടംകുടി നില്‍ക്കരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. കുറച്ചുകഴിഞ്ഞ് പൊലീസ് വീണ്ടും അതുവഴി വന്നപ്പോള്‍ ഈ ആളുകള്‍ ചിതറി ഓടുകയായിരുന്നു. ചിതറി ഓടിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സുരേഷ് ഉള്‍പ്പെടെ രണ്ടുപേരെ കിട്ടിയില്ല. പിന്നീട് ഇദ്ദേഹത്തെ തെരഞ്ഞപ്പോള്‍ റോഡരികില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍