കേരളം

ഉപയോ​ഗിച്ച മാസ്‌ക്കും ​ഗ്ലൗസും വലിച്ചെറിയരുത്; നടപടിയെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉപയോഗിച്ച മാസ്‍ക്കും ഗ്ലൗസും പൊതു ഇടങ്ങളില്‍ വലിച്ചെറിയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപകമായി വലിച്ചെറിയുന്നത് ആരോഗ്യ ഭീഷണി ഉയര്‍ത്തുമെന്നതിനാല്‍ ഇത്തരം പ്രവർത്തികള്‍ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. 

മാസ്‍ക്കിലും ഗ്ലൗസിലും വൈറസുകള്‍ ഉണ്ടെങ്കില്‍ അത് ഏറെ നേരം നിലനില്‍ക്കും. പൊതു ഇടങ്ങളില്‍ ഇവ വലിച്ചെറിയാന്‍ പാടില്ല. ഇത് ഉറപ്പു വരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. തണ്ണിത്തോട് ഉണ്ടായ സംഭവത്തിലെ കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്