കേരളം

തിരുവനന്തപുരത്തിന് ആശ്വാസം; പോത്തന്‍കോട് ആശങ്കകള്‍ മാറി തുടങ്ങിയെന്ന് കടകംപളളി, പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ എല്ലാം നെഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ബാധിതന്‍ മരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പോത്തന്‍കോട് ആശങ്കകള്‍ മാറി തുടങ്ങിയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയത്. എങ്ങനെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്ന് പൂര്‍ണമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ എല്ലാം നെഗറ്റീവായിരുന്നെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ പേരിലേക്ക് രോഗം പകരുമെന്ന മുന്‍കരുതലിനെ തുടര്‍ന്നാണ് പോത്തന്‍കോട് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നാല് പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ