കേരളം

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

എല്ലാ സംസ്ഥാനങ്ങളും പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. വരുമാനം നിലച്ചു. പൊതുജനാരോഗ്യത്തിനുള്ള ചെലവ് വര്‍ധിച്ചു. ഈ ഘട്ടത്തില്‍ ഓപണ്‍ മാര്‍ക്കറ്റില്‍ നിന്ന് വായ്പ എടുത്ത് മാത്രമേ ഇനി സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ സാധിക്കു എന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

സംസ്ഥാനങ്ങള്‍ സ്‌പെഷ്യല്‍ പാന്‍ഡമിക് റിലീഫ് ബോണ്ട് വെയ്ക്കാനുള്ള അനുവാദം നല്‍കുക. സംസ്ഥാനത്തിന്റെ വായ്പ പരിധി 5 ശതമാനമായി ഉയര്‍ത്തുക. പകര്‍ച്ച വ്യാധി പ്രതിരോധത്തിനും പുന്‍ നിര്‍മാണത്തിനും പുറത്തു നിന്നുള്ള ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ