കേരളം

ഈസ്റ്റര്‍, വിഷു ദിനത്തില്‍ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ വേണ്ട; കര്‍ശന നടപടി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കമ്യൂണിറ്റി കിച്ചനുകളില്‍ ആള്‍ക്കൂട്ടവും ആഘോഷവും പാടില്ല. ഇതു സംബന്ധിച്ച പരാതികളില്‍ നടപടിക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങളില്‍ ഉത്തരവിന്റെ ലംഘനം കണ്ടെത്താന്‍ ക്യാമറയുമായി സ്‌ക്വാഡുകളെ നിയോഗിച്ചിരുന്നു. നിശ്ചിത എണ്ണത്തിലും കൂടുതല്‍ പേരെ പ്രവേശിപ്പിച്ച സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസ് നല്‍കി നടപടി സ്വീകരിക്കും.

ജില്ലയില്‍ സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ജാഗ്രത കൈവിടാനാകില്ല. ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ പേരില്‍ നിലവിലെ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി