കേരളം

കാസര്‍കോട് ഇന്ന് പത്തുപേര്‍ ആശുപത്രി വിടും; ഇതുവരെ രോഗമുക്തരായത് 24പേര്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 ഭേദമായ പത്തുപേര്‍ ഇന്ന് ആശുപത്രി വിടും. ജില്ലാ ആശുപത്രിയിലുള്ള അഞ്ചുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള അഞ്ചുപേരുമാണ് ഇന്ന് വീടുകളിലേക്ക് മടങ്ങുന്നത്. ഇവര്‍ പതിനാല് ദിവസം കൂടി വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. 

കഴിഞ്ഞ ദിവസം ജില്ലയില്‍ പതിനേഴുപേര്‍ക്ക് അസുഖം ഭേദമായിരുന്നു. ഇതില്‍ പത്തുപേരാണ് ഇന്ന ആശുപത്രി വിടുന്നത്. 138പേരാണ് ഇനി ചികിത്സയിലുള്ളത്. 160പേര്‍ക്കാണ് രോഗം സ്ഥിരീച്ചിരുന്നത്. 

ഒരു ഗര്‍ഭിണിയും രണ്ടുവയസ്സായ കുട്ടിയും ഡിസ്ചാര്‍ജാവുന്നവരുടെ കൂട്ടത്തിലുണ്ട്. നിലവില്‍ 24പേരാണ് കാസര്‍കോട് ജില്ലയില്‍ ആകെ രോഗമുക്്തി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ