കേരളം

'കേമന്‍മാര്‍ നാട്ടില്‍ പലരുമുണ്ടാകും, എന്നാല്‍ പിണറായി കേമന്മാരില്‍ കേമനാണ്'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നടപടികളിലൂടെ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. 'പിണറായിക്കു മാത്രമേ ഇതൊക്കെ കഴിയൂ. കണ്ടില്ലേ, എന്തൊരു ആര്‍ജവമാണ് ആ വാക്കുകള്‍ക്ക്. മുഖ്യമന്ത്രിയുടെ കണ്ണെത്താത്ത ഏതെങ്കിലും മേഖലയുണ്ടോ. എല്ലാവരെയും ചേര്‍ത്തുപിടിക്കുകയല്ലേ. ഈയൊരു ആപത്‌സന്ധിയില്‍ പിണറായി മുഖ്യമന്ത്രിയായത് കേരളത്തിന്റെ ഭാഗ്യമാണ്.' ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

''കേമന്‍മാര്‍ നാട്ടില്‍ പലരുമുണ്ടാകും. എന്നാല്‍ പിണറായി കേമന്മാരില്‍ കേമനാണ്. അതുകൊണ്ടാണ് പ്രളയകാലത്തെന്നപോലെ ഇപ്പോഴും നാടിനെ മുന്നില്‍നിന്നു നയിക്കാന്‍ കഴിയുന്നത്''.

ആരോഗ്യ മന്ത്രി കെ കെ ശൈലജയെയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പ്രശംസിച്ചു.''ശൈലജ മിടുക്കിയാ. നിപാ കാലത്തുതന്നെ കേരളം അവരുടെ കഴിവ് ശ്രദ്ധിച്ചതാണ്. ഇപ്പോള്‍  അതിനു കൂടുതല്‍ ശോഭയുണ്ട്''. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

തൊണ്ണൂറ്റാറിലെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കോറോത്തെ പുല്ലേരി വാധ്യാരില്ലത്തുതന്നെയാണ് ഇപ്പോള്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണാന്‍ വൈകിട്ട് അഞ്ചു കഴിയുമ്പോഴേ അച്ഛന്‍ കിടക്കയില്‍നിന്ന് വിളി തുടങ്ങുമെന്ന് മകന്‍ ഭവദാസന്‍ പറഞ്ഞു. അസുഖബാധിതനായി  ചികിത്സയും വിശ്രമവുമായി കുറച്ചുകാലം എറണാകുളത്ത് ഇളയമകന്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനൊപ്പമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി