കേരളം

ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിയില്‍ ആളെക്കടത്തി; ആംബുലന്‍സ് പിടികൂടി പൊലീസ്, തങ്ങളുടെ വാഹനം അല്ലെന്ന് വിഎസ്ഡിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിസമയത്ത് പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലന്‍സ് പാറശ്ശാല പൊലീസ് പിടികൂടി. ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും ആളെ കടത്തിയ വിഎസ്ഡിപിയുടെ സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സാണ് പൊലീസ് പിടിച്ചെടുത്തത്. 

ആംബുലന്‍സ് ഡ്രൈവര്‍ പാറശ്ശാല പരശുവക്കല്‍ സ്വദേശി ബിജീഷിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. ആംബുലന്‍സില്‍ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേര്‍ക്ക് എതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പാറശ്ശാലയില്‍ പിടിച്ചെടുത്തത് വിഎസ്ഡിപിയുടെ ആംബുലന്‍സ് അല്ലെന്നാണ് സംഘടനയുടെ വിശദീകരണം. വ്യാജ സ്റ്റിക്കര്‍ പതിച്ച വാഹനമാണ് പൊലീസ് പിടികൂടിയതെന്ന് സംഘടന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി