കേരളം

അതിജീവന പാതയില്‍ കാസര്‍കോട്;  ഇന്ന് പതിനാറുപേര്‍ ആശുപത്രി വിടും

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 16 കാസര്‍കോട് സ്വദേശികള്‍ ഇന്ന് ആശുപത്രി വിടും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന പത്തുപേര്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രണ്ടുപേര്‍, പരിയാരം മെഡിക്കല്‍ കോളജിലുള്ള നാലുപേര്‍ എന്നിങ്ങനെയാണ് ആശുപത്രിവിടുന്നവരുടെ എണ്ണം. 

പരിയാരത്ത് നിന്ന് ആശുപത്രി വിടുന്നവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരുണ്ട്. കഴിഞ്ഞദിവസം കാസര്‍കോട് കോവിഡ് കേസുകള്‍ ഒന്നും റപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞദിവസം ജില്ലയില്‍ 28പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയാണ് കാസര്‍കോട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''