കേരളം

ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളാണ് ഓണ്‍ലൈനായി ലഭ്യമാക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് വേണ്ട പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം പൂര്‍ത്തിയായതായും ബാക്കിയുള്ളത് പൂര്‍ത്തിയാക്കാനുള്ള അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഹയര്‍സെക്കന്ററി ഒന്നും രണ്ടും വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍, അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങള്‍, പ്രീെ്രെപമറി വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ എന്നിവയെല്ലാം എന്‍ സി ഇ ആര്‍ ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. കൂടാതെ സ്‌കൂളുകളിലെ അറ്റകുറ്റ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അതിനുവേണ്ടി പണിപൂര്‍ത്തിയാക്കുന്നതിനുള്ള അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍