കേരളം

'പിണറായി കഴിവുറ്റനേതാവ്'; പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന താത്പര്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റനേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രി  കെകെ ശൈലജയും മറ്റ് മന്ത്രിമാരുംകോവിഡ് കാലത്ത്  മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍.

പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ആരിഫ് ഖാന്റെ മറുപടി ഇങ്ങനെ; യുദ്ധസമാനമായ സാഹചര്യം നിലവിലുള്ളപ്പോള്‍ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത്. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനമുണ്ടാകും. അതാത് രാജ്യങ്ങളിലെ സ്ഥിതി വിശേഷങ്ങള്‍ പഠിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കര്‍ണാടകയുമായുള്ള അതിര്‍ത്തി പരിഹരിക്കാനുള്ള ഇടപെടല്‍ തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരള മോഡലിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രകീര്‍ത്തിച്ചിരുന്നു. രാജ്യത്ത് ആദ്യകോവിഡ് സ്ഥീരികരിച്ചത് കേരളത്തിലാണെങ്കിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളം സ്വീകരിച്ചത്.സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായിരിക്കുയാണ്. ഇന്ന് സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 19 പേര്‍ രോഗമുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി