കേരളം

'പൊലീസ് മീന്‍ പിടിക്കാന്‍ ഇറങ്ങേണ്ട'; ഡിജിപിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മീന്‍ വണ്ടികള്‍ പിടിക്കാന്‍ പിന്നാലെ പോകേണ്ടെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയാല്‍ മതിയെന്നും ഡിജിപി നിര്‍ദേശം നല്‍കി. പൊലീസ് മീന്‍ പിടിച്ച് നശിപ്പിച്ചതിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.

പഴകിയ മീന്‍ വില്‍പ്പനയെ കുറിച്ച് വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറണം. പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രം കേസെടുത്താല്‍ മതിയെന്നും ഡിജിപി ഉത്തരവില്‍ പറയുന്നു. ഓപ്പറേഷന്‍ സാഗര്‍റാണിയിലൂടെ എട്ടുദിവസത്തെ പരിശോധനകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,00,508 കിലോ ഉപയോഗശൂന്യമായ മത്സ്യമാണ് പിടികൂടിയത്. ഞായറാഴ്ച സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍